
ബീഹാർ : സിപിഐ സ്ഥാനര്‍ത്ഥിപട്ടികയിൽ ജെഎന്‍യു ചെയര്‍മാനായിരുന്ന കനയ്യകുമാറിനെ പേര് ഉൾപ്പെടുത്തിയില്ലെന്ന് പരാതി. കന്നയ്യ കുമാറിനെ മത്സരിപ്പിക്കണമെന്ന ബെഗുസരായ് പ്രാദേശിക ഘടകത്തിന്റെ ആവശ്യം സിപിഐ തള്ളി. അതേസമയം കനയ്യകുമാറിന്റെ പേര് സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇല്ലാത്തതില്‍ അസ്വാഭാവികത ഇല്ലെന്നാണ് സി.പി.ഐ കേന്ദ്രനേത്യത്വത്തിന്റെ നിലപാട്.
കോണ്‍ഗ്രസ് അര്‍.ജെ.ഡി സഖ്യത്തിന്റെ ഭാഗമായ സി.പി.ഐ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആകെ ആറു സീറ്റുകളിലാണ്. ഇതില്‍ ബെഗുസരായ് മേഖലയിലെ സീറ്റില്‍ കനയ്യ കുമാര്‍ സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു പ്രതിക്ഷ. കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സഖ്യത്തിലെ മറ്റ് ഘടക കക്ഷികളും ആഗ്രഹിച്ചിരുന്നു. പക്ഷേ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ കനയ്യകുമാര്‍ പുറത്തായി.
Post Your Comments