ഹെഗ് : കൃത്രിമ ഗർഭധാരണത്തിന് എത്തിയവർക്ക് സ്വന്തം ബീജം നൽകി ഡോക്ടർ. നെതര്‍ലന്റ്‌സില്‍ ആശുപത്രിയിൽ ആണ് സംഭവം. 1981 മുതല്‍ 1993 വരെ സോഫിയ ആശുപത്രിയില്‍( ഇപ്പോള്‍ ഇസാല ആശുപത്രി) ജോലി ചെയ്യുന്നതിനിടെ ഗൈനക്കോളജിസ്റ്റ് ആയ ജാന്‍ വൈല്‍ഡ്ഷട്ടാണ് തന്റെ ബീജം ചികിത്സയ്ക്ക് എത്തിയവർക്ക് നൽകിയത്. ഇപ്പോൾ 17 കുട്ടികളുടെ അച്ഛനാണ് ജാൻ. നിലവില്‍ ജാന്‍ വൈല്‍ഡ്ഷട്ട് ജീവിച്ചിരിക്കുന്നില്ല.
ഡിഎന്‍എ പരിശോധനയിലൂടെയാണ് ജാന്‍ വൈല്‍ഡ്ഷട്ടാണ് 17 കുട്ടികളുടെ അച്ഛന്‍ എന്ന് തിരിച്ചറിഞ്ഞത്. ചികിത്സയ്ക്ക് എത്തിയ മാതാപിതാക്കളെ അറിയിക്കാതെ കൃത്രിമ ഗര്‍ഭ ധാരണത്തിന് സ്വന്തം ബീജം ഗൈനക്കോളജിസ്റ്റ് ഉപയോഗിച്ചതായി ഡച്ച് ആശുപത്രി കണ്ടെത്തി.
ധാർമിക വശം നോക്കിയാല്‍ ഡോക്ടര്‍ ചെയ്തത് തെറ്റാണെന്ന് ഹോസ്പിറ്റല്‍ പ്രസ്താവനയില്‍ പറയുന്നു. 17 കുട്ടികളുടെ കുടുംബാംഗങ്ങളും ജാന്‍ വൈല്‍ഡ്ഷട്ടിന്റെ കുടുംബവും തമ്മില്‍ നല്ല ബന്ധമാണ് ഉളളതെന്നും ആശുപത്രി വ്യക്തമാക്കി.
Post Your Comments