Latest NewsNewsEntertainment

പ്രശസ്ത ഛായാഗ്രാഹകൻ വില്യംസിന്റെയും നടി ശാന്തിയുടെയും മകനെ മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ; പ്രശസ്ത ഛായാഗ്രാഹകൻ വില്യംസിന്റെയും നടി ശാന്തിയുടെയും മകനെ മരിച്ച നിലയിൽ കണ്ടെത്തി , മകന്‍ എബ്രഹാം സന്തോഷിനെ (35) ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു, വിരുഗംപാക്കം നടേശന്‍ നഗറിലെ വീട്ടിലാണ് സന്തോഷിനെ മരിച്ചനിലയില്‍ കണ്ടത്.

സന്തോഷിന് ഉറക്കത്തില്‍ ഹൃദയാഘാതം വന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം, ഒരു മെഡിക്കല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. അമ്മ ശാന്തിക്കൊപ്പമായിരുന്നു സന്തോഷ് താമസിച്ചിരുന്നത്, കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.

എന്നാൽ സംഭവത്തില്‍ വിരുഗംപാക്കം പൊലീസ് കേസെടുത്തു, ധന്യ, സിന്ധു, പ്രശാന്ത് എന്നിവര്‍ സഹോദരങ്ങളാണ്, കണ്ണൂര്‍ സ്വദേശികളാണ് വില്യംസും ശാന്തിയും, സ്ഫടികം, ഇന്‍സ്പെക്ടര്‍ ബല്‍റാം തുടങ്ങി ഒട്ടേറെ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വില്യംസ് 2005-ലാണ് മരിച്ചത്, ശാന്തി ഒട്ടേറെ തമിഴ്, മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, കുറച്ച്‌ കാലങ്ങളായി സീരിയല്‍ രം​ഗത്തും സജീവമാണ് നടി ശാന്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button