ഹരിയാന: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്റ്റർ റാലിക്കെതിരെ സിവിൽ ഏവിയേഷൻ മന്ത്രിയായ ഹർദീപ് പുരി. രാഹുൽ ഗാന്ധി ട്രാക്റ്ററിൽ ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് ട്രാക്റ്ററിലെ കുഷ്യനിട്ട സോഫകൾ പ്രതിഷേധമല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനങ്ങൾ കർഷകരെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമമാണ്. ട്രാക്റ്ററുകളിലെ കുഷ്യനുള്ള സോഫ പ്രതിഷധമല്ല. ഇത് കർഷരെ വഴി തെറ്റിക്കാനുള്ള പ്രതിഷേധ ടൂറിസം മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ട്രാക്റ്റർ ഡ്രൈവറുടെ വശത്തായി കുഷ്യനിട്ട സോഫയിൽ രാഹുൽഗാന്ധി ഇരിക്കുന്ന ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹർദീപ് പുരിയുടെ ട്വീറ്റ്.
Read also: ഐ ഫോണ്‍ താൻ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞു: നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല
കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പഞ്ചാബിൽ മൂന്നു ദിവസത്തെ റാലിയാണ് രാഹുൽ ഗാന്ധി സംഘടിപ്പിച്ചത്.ഹരിയാനയിലും പഞ്ചാബിലും സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ലക്ഷക്കണക്കിന് കർഷകർ തെരുവിലിറങ്ങിയിരുന്നു.
The ‘protest’ launched by Congress is a political protest by those whose vested interests are hurt by the #FarmBills.
Cushioned sofas on tractors is not a protest.
It is ‘Protest Tourism’ to misguide our farmers who are educated & intelligent to see through this facade. pic.twitter.com/MiYz7IndYf
— Hardeep Singh Puri (@HardeepSPuri) October 5, 2020
Post Your Comments