തിരുവനന്തപുരം: ഐ ഫോണ്‍ താൻ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാപ്പു പറയണമെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് യുണിടാക് എംഡി സന്തോഷ് ഈപ്പൻ ഇന്നലെ മൊഴി നൽകിയിരുന്നു. അഞ്ച് ഐ ഫോണ്‍ വാങ്ങിയിരുന്നു, ഇതാര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ലെന്നായിരുന്നു സന്തോഷിന്റെ മൊഴി.
Post Your Comments