തിരുവനന്തപുരം : ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രവേശനം ആകാം എന്ന് സംസ്ഥാന സര്‍ക്കാര്‍. ആരാധനാലയങ്ങളില്‍ കര്‍ശന പ്രോട്ടോക്കോള്‍ പാലിച്ച് 20 പേര്‍ക്ക് പ്രവേശിക്കാം. അതേ സമയം, ചെറിയ ആരാധനാലയങ്ങളില്‍ എണ്ണം കുറയ്ക്കണം. കൊവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. ശരിയായ അര്‍ത്ഥത്തില്‍ സാമൂഹിക അകലം പാലിക്കാനാവുന്ന രീതിയില്‍ വിസ്തീര്‍ണമുള്ള കടകളില്‍ അഞ്ചിലേറെ പേരെ പ്രവേശിപ്പിക്കാം. മുഖ്യമന്ത്രി വ്യക്തമാക്കി
Read Also : അൺലോക്ക് 5.0 : സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
എന്നാല്‍ മറ്റിടങ്ങളില്‍ നിയന്ത്രണം വേണം. വാഹനത്തില്‍ അഞ്ചിലേറെ പേര് പാടില്ലെന്നതാണ് ഉചിതം. പൊതുഗതാഗത സംവിധാനത്തില്‍ നിയന്ത്രണം പരമാവധി പാലിക്കണം. കെട്ടിടം, റോഡ് നിര്‍മാണം തുടങ്ങിയ ജോലികള്‍ക്ക് അത്യാവശ്യം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. ഫാക്ടറികളും മറ്റ് നിര്‍മാണ സ്ഥാപനങ്ങളും അടച്ചിടേണ്ടതില്ല. സ്വകാര്യ ക്ലിനിക്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വസ്ത്രവ്യാപാര ശാലകള്‍ എന്നിവിടങ്ങളില്‍ കയ്യുറ ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. അദ്ദേഹം പറഞ്ഞു.
Post Your Comments