തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. യു എ ഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിൽ അഴിമതി ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. കൺസ്യൂമർ ഫെഡ് ചെയർമാനും എം ഡിയ്ക്കുമെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയാണ് വിജിലന്‍സ് കോടതിയില്‍ ഹർജി നൽകിയത്.
Read Also : സംസ്ഥാനത്ത് സ്ഥിതി ഗുരുതരം ; ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
യു എ ഇ കോൺസുലേറ്റ് വഴി ചട്ടം ലംഘിച്ച് ഇറക്കുമതി നൽകിയ ഭക്ഷ്യക്കിറ്റുകൾ കൺസ്യൂമർ ഫെഡ് വഴി കെ ടി ജലീലിന്റെ മണ്ഡലത്തിൽ വിതരണം ചെയ്തതിൽ അഴിമതിയും സ്വജനപക്ഷപാതവും ഉണ്ടെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ അധികാരം ദുർവിനിയോഗം ചെയ്താണ് ഇത് വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
Post Your Comments