CricketNewsSports

ഐ.പി.എൽ : രാജസ്ഥാനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് വിജയം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 20ാം മത്സരത്തില്‍ രാജസ്ഥാനെതിരെ മുംബയ് ഇന്ത്യന്‍സിന് 57 റണ്‍സ് വിജയം. ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടിയിരുന്നു. ഇത് പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് 136 റണ്‍സില്‍ പുറത്താവുകയായിരുന്നു.

Read Also : കഴിഞ്ഞ 12 ദിവസമായി ഒരൊറ്റ കൊവിഡ് കേസുപോലുമില്ല ; കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് രാജ്യം

മുംബയ് ടീം ക്യപ്റ്റന്‍ രോഹിത് ശര്‍മ്മ 23 പന്തില്‍ 35 റണ്‍സ് നേടി. 47 പന്തില്‍ 79 റണ്‍സ് നേടിയ സൂര്യകുമാര്‍ യാഥവ് മന്‍ ഓഫ് ദ മാച്ച്‌ ആയി. ഹര്‍ദിക് പാണ്ട്യ 19 പന്തില്‍ 30 റണ്‍സ് നേടി. ഇംഗ്ലഡ് താരം ജോസ് ബട്ട്ലറാണ് രാജസ്ഥാന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ജോസ് ബട്ട്ലര്‍ 44 പന്തില്‍ 70 റണ്‍സ് നേടി. ഈ ഐ.പി.എല്‍ സീസണില്‍ ആദ്യമായാണ് മുംബയും രാജസ്ഥാനും തമ്മിലേറ്റുമുട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button