രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍. കഴിഞ്ഞ 12 ദിവസമായി ഒരു കൊവിഡ് കേസുപോലും രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൊവിഡ് വീണ്ടുമെത്തിയ ഓക്‌ലന്‍ഡിലെ ജനങ്ങള്‍ രണ്ടാം ലോക്ക്ഡൗണിനോട് അകമഴിഞ്ഞ് സഹകരിച്ചതാണ് നേട്ടം കൈവരിക്കാന്‍ ഇടനല്‍കിയതെന്നും ജസിന്ത പറയുന്നു.
Read Also : കെ എസ് ആർ ടി സി ടിക്കറ്റ് റിസര്‍വേഷന് ഇനി മൊബൈൽ ആപ്പ് ; മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് രാജ്യത്ത് രണ്ടാം ഘട്ട വ്യാപനമുണ്ടായത്.വളരെ നീണ്ട് വര്‍ഷങ്ങള്‍ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും ജസീന്ത പറഞ്ഞു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയ സാഹചര്യത്തില്‍ ആളുകള്‍ക്ക് കൂട്ടം കൂടുന്നതിന് വിലക്കുകളില്ല. അഞ്ച് മില്യണ്‍ ജനങ്ങളുള്ള ന്യൂസിലന്റില്‍ വെറും 25 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1815 പേര്‍ക്ക് കൊവിഡ് ബാധിച്ചു.
Post Your Comments