ന്യൂഡൽഹി : കോവിഡിനെ ആയുർവേദ നിർദേശങ്ങൾ പുറത്തിറക്കി ആയുഷ് മന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് നടപടിക്രമം പുറത്തിറക്കിയത്. ഇന്റര്‍ ഡിസിപ്ലിനറി ആയുഷ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ അനുസരിച്ചാണ് നടപടി ക്രമം തയ്യാറാക്കിയിരിക്കുന്നത്. തൊണ്ട വേദന, തളര്‍ച്ച, ശ്വാസംമുട്ട്, പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളെ നേരിടാനുള്ള ആയുർവേദ മാർഗങ്ങളാണ് ഇതിൽ പറയുന്നത്.അശ്വഗന്ധ, ച്യവനപ്രാശം, നാഗരാദി കഷായം, സിതോപലാദി ചൂര്‍ണം തുടങ്ങിയവയാണ് ചികിത്സാക്രമത്തിൽ പറഞ്ഞിരിക്കുന്ന ഔഷധങ്ങളിലും മിശ്രിതങ്ങളിലും ചിലത്. മരുന്നുകള്‍ ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ കഴിക്കാവൂ.
ക്ലിനിക്കല്‍ പഠനങ്ങളുടെയും ഐ.സി.എം.ആര്‍., സി.എസ്.ഐ.ആര്‍. എന്നിവയുമായി യോജിച്ചു കൊണ്ടുമാണ് നടപടിക്രമം രൂപപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.ലഘുവായ ലക്ഷണങ്ങള്‍ക്ക്, മഞ്ഞളും ഉപ്പും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായില്‍ക്കൊള്ളുക,ത്രിഫല ചേര്‍ത്ത് വെള്ളം തിളപ്പിച്ച് വായില്‍ക്കൊള്ളുകയുമാകാം, ചൂടുവെള്ളം കുടിക്കുക, വെറും വെള്ളമോ ഇഞ്ചി, മല്ലി, ജീരകം തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളവും കുടിക്കാം.
അതേസമയം ഗുരുതര ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പനി, ശരീരവേദന, തലവേദന- നാഗരാദി കഷായം 20 മില്ലി വീതം ദിവസം രണ്ടുനേരം, ചുമയ്ക്ക് സിതാപലാദി ചൂര്‍ണം തേനില്‍ ചേര്‍ത്ത് ദിവസം മൂന്നുനേരം, നാവിന് രുചിയില്ലായ്മ, തൊണ്ടവേദന- വ്യോഷാദി വടി ഒന്നോ രണ്ടോ ഗുളിക ചവയ്ക്കുക തളര്‍ച്ചയ്ക്ക്- 10 ഗ്രാം ച്യവനപ്രാശം ചൂടുവെള്ളത്തിനോ പാലിനോ ഒപ്പം ദിവസം ഒരുനേരം കഴിക്കുക.
Post Your Comments