കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 85കാരൻ മരിച്ചു. തോപ്പുംപടി സ്വദേശി എം.എസ് ജോൺ ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 29നാണ് ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറ്റവും കുടുതൽ എറണാകുളം ജില്ലയിലാണ്. 705 പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 587 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗികളിൽ 19 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇതോടെ ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10955 ആയി.
Post Your Comments