ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ചൈനയിലെ ലാബില്‍ സൃഷ്ടിച്ചതാണെന്ന ആരോപണം ആവര്‍ത്തിച്ച് ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാന്‍. ‘ഞാന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും ഞാന്‍ എന്ന വ്യക്തി അല്ല, സത്യം ആണ് പ്രധാനമെന്നും ഡോ. ലി മെങ് യാന്‍ പറയുന്നു.
കഴിഞ്ഞ ജനുവരി 19 ന് യുട്യൂബ് ചാനല്‍ വഴി പുതിയ കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു.
ചൈനീസ് സര്‍ക്കാരും ലോകാരോഗ്യ സംഘടനയും ശാസ്ത്രസമൂഹവും മാധ്യമങ്ങളും എന്നെ തമസ്‌കരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍, ഇപ്പോള്‍ ഞാന്‍ പറയുന്നത് അംഗീകരിക്കാന്‍ പ്രമുഖ ശാസ്ത്രജ്ഞരും അമേരിക്കയും മുന്നോട്ടുവന്നിട്ടുണ്ട്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങില്‍ നിന്ന് രക്ഷപ്പെട്ട് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കഴിയുന്ന ഡോ. യാന്‍ ‘ദ് വീക്ക്’ ന് നല്‍കിയ അഭിമുഖത്തിലാണ് നേരത്തേ നടത്തിയ വെളിപ്പെടുത്തല്‍ ആവര്‍ത്തിച്ചിരിക്കുന്നത്.
ജീവഭയം മൂലമാണ് താൻ ഹോങ്കോങ്ങിലെ യൂണിവേഴ്‌സിറ്റി അധികൃതരെയോ ചൈനീസ് സര്‍ക്കാരിനെയോ കണ്ടെത്തലുകള്‍ അറിയിക്കാതിരുന്നതെന്നും യാന്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ ഒട്ടേറെ തവണ അവരുടെ പ്രതിനിധികള്‍ ചൈന സന്ദര്‍ശിച്ചെങ്കിലും മഹാമാരി പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളിലെത്തി തെളിവു ശേഖരിക്കാന്‍ തയാറായില്ല. മാരക വൈറസിനെപ്പറ്റിയുള്ള പഠനങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണ്. കുടുംബാംഗങ്ങള്‍ ചൈനയിലാണ്.
read also: മറ്റു സംസ്ഥാനങ്ങളില്‍ ജനാധിപത്യ ധ്വംസനം ആരോപിക്കുന്ന മമത ബാനര്‍ജിയുടെ ബംഗാളിലെ സ്ഥിതി അതീവ ഗുരുതരം
അവരുടെ നീക്കങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ ജൂലൈ മുതല്‍ അവരുമായുള്ള സമ്പര്‍ക്കം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി. എന്തുവന്നാലും തന്റെ കണ്ടെത്തല്‍ തിരുത്താന്‍ തയാറല്ലെന്നും യാന്‍ വ്യക്തമാക്കുന്നു.വുഹാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ തരം ന്യുമോണിയയെപ്പറ്റി പഠിക്കാന്‍ ഡിസംബര്‍ 31ന് ഹോങ്കോങ് യൂണിവേഴ്‌സിറ്റി നിയോഗിച്ച സംഘത്തില്‍ അംഗമായിരുന്നു ഡോ. യാന്‍.
Post Your Comments