ന്യൂഡല്‍ഹി: ബംഗാളില്‍ ബിജെപിയുടെ കൗണ്‍സിലര്‍ മനീഷ് ശുക്ലയെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബംഗാളിൽ നിരന്തരം ബിജെപി പ്രവർത്തകരെ തൃണമൂൽ ഗുണ്ടകൾ ആക്രമിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഇവരെ പോലീസ് പോലും സംരക്ഷിക്കുന്നതായാണ് ബിജെപി നേതൃത്വത്തിന്റെ ആരോപണം. മറ്റു സംസ്ഥാനങ്ങളില്‍ ജനാധിപത്യ ധ്വംസനം ആരോപിക്കുന്ന മമത ബാനര്‍ജി, ബംഗാളിലെ ജനാധിപത്യം ഇതാണോ എന്നു വ്യക്തമാക്കണമെന്ന് പാര്‍ട്ടി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു.
ടിറ്റാഗഡ് പൊലീസ് സ്റ്റേഷനു മുന്‍പില്‍ ഞായറാഴ്ചയാണ് ബിജെപി കൗണ്‍സിലറെ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. തൃണമൂല്‍ വിട്ടു ബിജെപിയിലെത്തിയ ബറാക്പുര്‍ എംപി അര്‍ജുന്‍ സിങ്ങിന്റെ അടുത്തയാളാണ് മനീഷ് ശുക്ല. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും വധഭീഷണിയുണ്ടെന്ന് അര്‍ജുന്‍ സിങ് നേരത്തേ പറഞ്ഞിരുന്നു.മറ്റു സംസ്ഥാനങ്ങളില്‍ ജനാധിപത്യ ധ്വംസനം ആരോപിക്കുന്ന മമത ബാനര്‍ജി, ബംഗാളിലെ ജനാധിപത്യം ഇതാണോ എന്നു വ്യക്തമാക്കണമെന്ന് പാര്‍ട്ടി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു.
read also: ചൈനയുടെ കുതന്ത്രം പുറത്ത്, രണ്ട് വലിയ നദികൾ വഴിമാറ്റിയൊഴുക്കാൻ ശ്രമം ; ഞെട്ടിക്കുന്ന റിപ്പോർട്ട്
ടിറ്റാഗഡ് പൊലീസ് സ്റ്റേഷനു മുന്‍പില്‍ ഞായറാഴ്ചയാണ് ബിജെപി കൗണ്‍സിലറെ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. തൃണമൂല്‍ വിട്ടു ബിജെപിയിലെത്തിയ ബറാക്പുര്‍ എംപി അര്‍ജുന്‍ സിങ്ങിന്റെ അടുത്തയാളാണ് മനീഷ് ശുക്ല. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും വധഭീഷണിയുണ്ടെന്ന് അര്‍ജുന്‍ സിങ് നേരത്തേ പറഞ്ഞിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദ് ആചരിക്കുകയാണ്. ബംഗാളില്‍ കൊലപാതകങ്ങള്‍ സാധാരണമായി മാറിയിരിക്കുകയാണ്. ടിഎംസി ഗുണ്ടകളാണ് ബി.ജെ.പി കൗണ്‍സിലറെ വധിച്ചതെന്നും ടിഎംസിയുടെ പതനത്തിലേക്കാണ് ഈ കൊലപാതകങ്ങള്‍ എത്തുകയെന്നും ബി.ജെ.പി സംസ്ഥാന ഘടനം ട്വീറ്റ് ചെയ്തു.
Post Your Comments