തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിനെ 80 ദിവസത്തിനിടെ ബിനീഷ് കോടിയേരി വിളിച്ചത് 78 തവണയെന്ന് റിപ്പോർട്ട്. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ഇരുവരും തമ്മിൽ 78 തവണ ഫോണിൽ ബന്ധപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ഒരു മാധ്യമം ആണ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 21 ന് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ നിന്ന് 250 എംഡിഎംഎ ഗുളികകളുമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ മുഹമ്മദ് അനൂപിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കോൾ റെക്കോർഡുകളാണ് പുറത്തുവന്നിരിക്കുന്നത്.
Read also: പ്രവാസികൾക്ക് ആശ്വാസവാർത്ത: തൊഴിൽ വിസകൾ അനുവദിക്കുന്നതിൽ തീരുമാനവുമായി യുഎഇ
മുഹമ്മദ് അനൂപിന് ഹോട്ടൽ ആരംഭിക്കാൻ ബിനീഷ് കോടിയേരി പണം നൽകിയിരുന്നുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. അനൂപ് ഇഡിക്ക് നൽകിയ മൊഴിയിലും ബിനീഷിൻറെ പേരുണ്ട്. ദൈനംദിന ചെലവിന് പണം കണ്ടെത്താൻ എംഡിഎംഎ ഗുളികകൾ കോളജ് വിദ്യാർഥികൾക്കും പാർട്ടികൾക്കും വിതരണം ചെയ്തിരുന്നുവെന്നും തുടർന്ന് കുറച്ച് വസ്തു പാട്ടത്തിന് എടുത്തശേഷം ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെ അവിടെ ഹോട്ടല്‍ തുറന്നെന്നുമായിരുന്നു മുഹമ്മദ് അനൂപിന്റെ മൊഴി.
Post Your Comments