KeralaLatest NewsNews

“സ്ത്രീകള്‍ നല്‍കിയ സൈബര്‍ പരാതിയില്‍ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണം” : ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം:സ്ത്രീകള്‍ക്കെതിരെ യു ട്യൂബ് ചാനലിലൂടെ മോശം പരമാര്‍ശം നടത്തിയ വിജയ് പി. നായര്‍ക്കെതിരെ കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു.

Read Also : “കോവിഡ് പ്രതിരോധത്തിലെ പരാജയം മറയ്ക്കാൻ സർക്കാർ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കുന്നു” : ഉമ്മൻ ചാണ്ടി  

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ നല്‍കിയ സൈബര്‍ പരാതിയില്‍ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

വിജയ് പി. നായര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കേസെടുക്കാൻ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നും പൊലീസ് പറഞ്ഞതായി ഭാഗ്യലക്ഷ്മി പറയുന്നു.

സ്ത്രീകളെ ആക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായരെ ഭാഗ്യലക്ഷ്മിയും മറ്റ് രണ്ട് സ്ത്രീകളും ചേര്‍ന്ന് കൈയേറ്റം ചെയ്തിരുന്നു. ഇതിനുശേഷമാണ് വിജയ് പി.നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button