Latest NewsNewsBusiness

റിലയൻസിനെ തോൽപ്പിക്കാനൊരുങ്ങി ടിസിഎസ്; വിപണി മൂല്യം 10 ലക്ഷം

മുംബൈ: ഓഹരി വിപണിയില്‍ റിലയൻസിനെ തോൽപ്പിക്കാനൊരുങ്ങി ടിസിഎസ്. മുകേഷ്​ അംബാനിയുടെ റിലയന്‍സ്​ ഇന്‍ഡസ്​ട്രീസിന്​ ശേഷം 10 ലക്ഷം വിപണിമൂല്യമുള്ള കമ്ബനിയായി മാറുകയാണ് ഐ.ടി ഭീമന്‍ ടി.സി.എസ്​. ഓഹരി വിപണിയില്‍ ടി.സി.എസി​െന്‍റ ഷെയറുകള്‍ കുതിച്ചതാണ്​ കമ്പനിക്ക്​ തുണയായത്​. തിങ്കളാഴ്​ച രാവിലെ നടന്ന വ്യപാരത്തില്‍ ആറ്​ ശതമാനമാണ്​ ടി.സി.എസ്​ ഓഹരികള്‍ക്കുണ്ടായ നേട്ടം. ബി.എസ്​.ഇയില്‍ 6.18 ശതമാനം നേട്ടത്തോടെ 2678.80 രൂപയിലേക്ക്​ ടി​.സി.എസ്​ എത്തിയിരുന്നു.

Read Also: സ്വ​ന്ത​മാ​യി ഒ​ന്നു​മി​ല്ലാത്തയാൾക്ക് റാ​ഫേ​ല്‍ ക​രാ​ര്‍; കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

സെപ്തംബറിൽ ഒമ്പത് ​ ലക്ഷം വിപണി മൂല്യം നേടുന്ന രണ്ടാമത്തെ കമ്പനിയായി ടി.സി.എസ്​ മാറിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നേട്ടവും കമ്പനിയെ തേടിയെത്തുന്നത്​. ഓഹരി വില കുതിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 10,03,012.43ലേക്ക്​ എത്തി. നേരത്തെ ഒക്​ടോബര്‍ ഏഴിന്​ ബോര്‍ഡ്​ യോഗം നടക്കുമെന്ന്​ ടി.സി.എസ്​ ഓഹരി വിപണിയില്‍ അറിയിച്ചിരുന്നു. ഈ യോഗത്തില്‍ ഓഹരി ഉടമകള്‍ക്കുള്ള ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുമെന്നാണ്​ സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button