ന്യൂഡല്‍ഹി: കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത് എന്ന് അനില്‍ ദീരുഭായി അംബാനി ഗ്രൂപ്പ് ചെയര്മാൻ അനില്‍ അംബാനി യുകെ കോടതിയില്‍ ദുരവസ്ഥ വിവരിച്ച് അറിയിച്ചതിനു പിന്നാലെ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്.
Read Also: ‘കേസുകള്‍ നടത്താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത്’; അനില്‍ അംബാനി കോടതിയില്‍
ഒരു വ്യവസായിക്കു വേണ്ടി സര്‍ക്കാര്‍ റഫാല്‍ കരാറില്‍ മാറ്റം വരുത്തിയെന്നു കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നത്. സ്വന്തമായി ഒന്നുമില്ലെന്നും ഒരു ചെറിയ കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി യുകെ കോടതിയെ അറിയിച്ചത്.എന്നാൽ ഇയാള്‍ക്കാണ് 30,000 കോടി രൂപയുടെ റാഫേല്‍ ഓഫ്സെറ്റ് കരാര്‍ മോദി സർക്കാർ നല്‍കിയത്.’- പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു. 35,000 കോടിയുടെ കടത്തിലായിരുന്ന അനില്‍ ഇതുവഴി 45,000 കോടി ലാഭമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
Post Your Comments