Jobs & VacanciesLatest NewsNewsCareerEducation & Career

വിവിധ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യു

ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30നും നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ഒക്ടോബര്‍ ആറിന് രാവിലെ 10.30നും ജി.എന്‍.എം നഴ്‌സ് തസ്തികയില്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10.30നുമാണ് ഇന്റര്‍വ്യു നടക്കുക. ഡി.റ്റി.പി ഓപ്പറേറ്റര്‍ തസ്തികയിലെ ഇന്റര്‍വ്യു ഒക്ടോബര്‍ 12ന് രാവിലെ 10.30നും നടക്കും.

താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വേണം), നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എന്നിവ സഹിതം കിഴക്കേക്കോട്ട, പഴവങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കാത്ത ഉദ്യോഗാര്‍ത്ഥികളെ കൂടിക്കാഴ്ചയ്ക്ക് പങ്കെടുപ്പിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2474266.

shortlink

Related Articles

Post Your Comments

Related Articles


Back to top button