ഉത്തർപ്രദേശിൽ നടന്ന ഹത്രാസ് കൊലക്കേസിലെ രാഷ്ട്രീയം തുറന്നു സമ്മതിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. കുറ്റകൃത്യത്തിനെ രാഷ്ട്രീയവൽക്കരിക്കുന്നതിലെ അധാർമികത രാജ്യമെമ്പാടും ചർച്ച ചെയ്യുമ്പോഴാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഈ തുറന്ന പ്രഖ്യാപനം.“ഇതൊരു അവസരമാണ്” എന്ന് തുറന്നു സമ്മതിച്ച ശശി തരൂർ, ജനാധിപത്യത്തിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നത് നിരോധിച്ചിട്ടുണ്ടോ എന്നും ചോദിച്ചു.
യോഗി സർക്കാരിനെതിരെയുള്ള കരുനീക്കമായി ഈ കുറ്റകൃത്യത്തെ ഉപയോഗപ്പെടുത്തുന്നുവെന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് ശശി തരൂരിന്റെ ഈ പ്രസ്താവന. ഹത്രാസ് കൊലക്കേസിലെ രാഷ്ട്രീയം മുൻ സുപ്രീം കോടതി ജഡ്ജ് ആയ മാർക്കണ്ഡേയ കട്ജുവടക്കം നിരവധി പേർ തുറന്നടിച്ചിരുന്നു. കുറ്റകൃത്യത്തിലുള്ള പ്രതിഷേധമല്ല, പകരം നടക്കുന്നത് രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങൾ ആണെന്ന് ബിജെപി വിരുദ്ധ നിലപാടുകൾക്ക് പ്രശസ്തനായ മാർക്കണ്ഡേയ കട്ജു പോലും വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ശശിതരൂരിന്റെ ഈ പ്രസ്താവന.
അതേസമയം കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ നില നിൽക്കവേ, കോൺഗ്രസ് നേതാക്കൾ അത് കാറ്റിൽ പറത്തുകയല്ലേ എന്ന ചോദ്യത്തിന് ശശിതരൂർ ഉത്തരം പറയാൻ വിസമ്മതിച്ചു. ജനാധിപത്യ രാഷ്ട്രത്തിൽ ജനങ്ങൾക്ക് എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും ഐക്യദാർഢ്യം പ്രകടിപ്പിക്കാമെന്നുമുള്ള ഉത്തരമാണ് തരൂർ മാധ്യമങ്ങൾക്ക് നൽകിയത്.
Post Your Comments