
എടത്വാ: ബ്യൂട്ടിപാര്‍ലറില്‍ കുട്ടിയെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ ഒളിച്ചോടിയ കമിതാക്കള്‍ അറസ്‌റ്റില്‍. ചമ്പക്കുളം സ്വദേശിനി, ഹരിപ്പാട് മണ്ണാറശാല കോളാറ്റുപടിറ്റതില്‍ ഉണ്ണികണ്ണന്‍ (32) എന്നിവരെയാണ് എടത്വാ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കരുവാറ്റായിലുള്ള വാടക വീട്ടില്‍ ഒളിച്ചുകഴിയവേ എടത്വാ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ 11ന് എടത്വായിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ നാല് വയസ് പ്രായമുള്ള മകനെ ഉപേക്ഷിച്ച് യുവതി കാമുകനായ ഉണ്ണികണ്ണന്റെ ഒപ്പം കടന്നുകളയുകയായിരുന്നു. ഉണ്ണികണ്ണന്റെ മൂന്നാമത്തെ വിവാഹമാണ്. ഇയാള്‍ ഒരു കൊലപാതക കേസില്‍ പ്രതിയാണ്.
എടത്വാ സി.ഐ എസ്. ദ്വിജേഷ്, എസ്.ഐ വിജയകുമാര്‍, സീനിയര്‍ സി.പി.ഒ ഗോപന്‍, സി.പി.ഒമാരായ പ്രേംജിത്ത്, രജനീഷ്, വനിത സി.പി.ഒ ഗാര്‍ഗി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്.
Post Your Comments