ലക്‌നൗ: കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി പൊലീസുകാരന്റെ യൂണിഫോമില്‍ കുത്തിപ്പിടിക്കുന്ന ചിത്രം പങ്കുവെച്ച് ഗോരഖ്പ്പൂരിലെ ബി.ജെ.പി എം.പി രവി കിഷന്‍. ‘നിയമം ലംഘിക്കാനുള്ള എല്ലാ അധികാരവും എനിക്കുണ്ട്. ഞാന്‍ ഈ രാജ്യത്തിന്റെ രാജകുമാരനാണ്’ എന്ന കുറിപ്പും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്. എന്നാല്‍ ഈ ഫോട്ടോ എവിടെവച്ച് എടുത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹഥ്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി എത്തിയ രാഹുലിനെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും മറ്റ് പ്രവര്‍ത്തകരെയും യു.പി പൊലീസ് തടഞ്ഞിരുന്നു. വൻ വിമർശനമാണ് ഇതിന് പിന്നാലെ ഉയർന്നത്. ഈ സംഭവത്തിന് ശേഷമാണ് എംപി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
हमें क़ानून तोड़ने के सारे अधिकार हैं , क्यूँकि हम देश के राजकुमार हैं … pic.twitter.com/u3MK1x6gti
— Ravi Kishan (@ravikishann) October 4, 2020
Post Your Comments