Latest NewsKeralaNews

സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്ത് നിര്‍ത്തലിന്റെ, രാഷ്ട്രീയം: ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ച പ്രിയങ്കയെക്കുറിച്ച് കെ.കെ.രമ

കോഴിക്കോട്: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രസിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിൽ പ്രതികരണവുമായി ആർഎംപി നേതാവ് കെ.കെ.രമ. സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്ത് നിര്‍ത്തലിന്റെ, രാഷ്ട്രീയം’ എന്നാണ് ചിത്രം പങ്കുവച്ച് രമ സമൂഹമാധ്യമത്തിൽ കുറിച്ചത്. ക്രൂരപീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ പ്രിയങ്ക കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം പങ്കുവച്ചാണ് കെ.കെ.രമയുടെ കുറിപ്പ്. ‘നിര്‍ഭയമായ ഒന്നിനെയും നിങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല’ എന്നും നോയിഡ അതിർത്തിയിൽ പ്രിയങ്കയെ പൊലീസുകാർ തടയുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കെ.കെ.രമ കുറിച്ചു.

Read also: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഒപ്പം താമസിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ്

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച രാത്രിയോടെയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്നാണ് പ്രിയങ്ക ഗാന്ധി പറ‍ഞ്ഞത്. ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഒരു ശക്തിക്കും ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button