ലക്‌നൗ: ഹത്രാസിൽ പീഡനത്തിരയായി കൊല്ലപ്പെട്ട കുടുംബം കുടുംബം തന്റെ കൂടെ കഴിയണമെന്ന ആവശ്യം പ്രകടിപ്പിച്ചതായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഗ്രാമത്തില്‍ കഴിയുക എന്നത് അവര്‍ക്ക് സുരക്ഷിതമായി തോന്നുന്നില്ലെന്നും അതിനാല്‍ അവരെ തന്റെയൊപ്പം കഴിയാന്‍ അനുവദിക്കണമെന്നും അദ്ദേഹം യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഹരന്‍പൂരിലുള്ള തന്റെ വീട്ടിലേക്ക് കുടുംബത്തെ മാറ്റാന്‍ അധികൃതര്‍ ആവശ്യമായ സഹായം നല്‍കണമെന്നും ആസാദ് വ്യക്തമാക്കുകയുണ്ടായി.
Read also: ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാള്‍ മോശം: ഓക്‌സിജന്റെ അളവ് കുറയുന്നതിൽ ആശങ്ക
അതേസമയം പീഡനക്കേസിൽ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ചന്ദ്രശേഖർ ആസാദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ‘വൈ കാറ്റഗറി സുരക്ഷ’ നല്‍കണം. ബോളിവുഡ് നടി കങ്കണ റണാവത്തിന് ‘വെെ സുരക്ഷ’ നല്‍കാമെങ്കില്‍ ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് എന്തുകൊണ്ട് സംരക്ഷണം നൽകിക്കൂടായെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
Post Your Comments