ഇന്ത്യന്‍ വാഹന വിപണിയിലേക്ക് എത്തുകയാണെന്നറിയിച്ച് പ്രമുഖ അമേരിക്കൻ വൈദ്യത കാര്‍ നിര്‍മാതാക്കളായ ടെസ്ല. 2021 ഓടെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുനിന്ന് വിവരം ടെസ് ല സിഇഒ ഇലോണ്‍ മസ്ക്ക് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ടെസ്ല ആവശ്യമുണ്ടെന്ന ഒരു ട്വിറ്റര്‍ പോസ്റ്റിന് മറുപടിയായിട്ടായിരുന്ന പ്രഖ്യാപനം. അടുത്ത വര്‍ഷം ഉറപ്പാണ്, കാത്തിരുന്നതിന് നന്ദി’ എന്നുമായിരുന്നു മറുപടി. വൈദ്യത വാഹനങളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ധിക്കുന്നതിനിടെയാണ് ടെസ്ലയുടെ സുപ്രധാന പ്രഖ്യാപനം എത്തിയിരിക്കുന്നത്.
Can't wait to see…@elonmusk ❤️#Teslaindia https://t.co/h4O8MRJlEs
— Rohan Motla Gurjar (@RohanMotla) October 3, 2020
കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായാണ് ടെസ്ലയുടെ പ്രവർത്തനം. പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോഡ്സ്റ്റര്‍ എന്ന, ആദ്യ സ്പോര്‍ട്സ് കാര്‍ നിര്‍മിച്ചതോടെയാണ് കമ്പനി ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് മോഡല്‍ എസ് എന്ന പേരില്‍ ഒരു സെഡാനും, പിന്നാലെ ക്രോസോവര്‍ വാഹനമായ മോഡല്‍ എക്സും വിപണിയിലെത്തിച്ചു. 2015 ല്‍ ലോകത്തിലെ ഏറ്റവും വില്‍പന നേടിയ വൈദ്യുതി കാര്‍ എന്ന നേട്ടവും മോഡല്‍ എസ് സ്വന്തമാക്കി. ഡിസംബര്‍ 2015 ലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡല്‍ എസ് കാറുകളാണ് വിറ്റത്. 2017ല്‍ ടെസ്ല സ്വയം നിയന്ത്രിത (ഓട്ടോപൈലറ്റ്) സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറും പുറത്തിറക്കിയിരുന്നു.
Post Your Comments