KeralaLatest News

ട്രെയിന്‍ തട്ടി മരിച്ചത് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും : അനാഥരായത് രണ്ടു കുഞ്ഞുങ്ങൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും.
ഭര്‍ത്താവിനും മകനുമൊപ്പം സുഖജീവിതം നയിക്കേണ്ട വീട്ടമ്മ കാമുകനൊപ്പം ഇറങ്ങി പോയതോടെ, പ്രതിസന്ധികളിൽപ്പെട്ട് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. കൊയിലാണ്ടിയിലാണ് വീട്ടമ്മയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെത്തിയത്.

കുന്യോറമല സ്വദേശിയായ ഷിജി(38). മുചുകുന്ന സ്വദേശി റനീഷ് (34) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 22ന് ഷിജിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് ശിവദാസന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഷിജി റനീഷുമായി പ്രണയത്തിലാണെന്നും ഇരുവരും ഒളിച്ചോടിയതാണെന്നും പോലീസിന് വ്യക്തമായി. ഇതോടെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ്, വെള്ളിയാഴ്ച ഉച്ചയോടെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തല അറ്റ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ട്രാക്കിന്റെ ഇരുവശത്തുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ആദിത്യനാണ് ഷിജിയുടെ മകന്‍, റനീഷിന്റെ ഭാര്യ ബാനി രശ്മി നേരത്തെ മരിച്ചിരുന്നു. ശ്രീമോള്‍ ആണ് റനീഷിന്റെ മകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button