Latest NewsKeralaNews

കേരള സംഗീത നാടക അക്കാദമിയുടെ നടപടി പിണറായി സര്‍ക്കാറിനെ നാണം കെടുത്തുന്നത്… ദളിതനെ പൂജാരിയാക്കിയ സര്‍ക്കാറാണിത് ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍, അത് കേരളത്തില്‍ നിരോധിക്കേണ്ടിവരും : വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

കൊച്ചി : കേരള സംഗീത നാടക അക്കാദമിയുടെ നടപടി പിണറായി സര്‍ക്കാറിനെ നാണം കെടുത്തുന്നത്., ദളിതനെ പൂജാരിയാക്കിയ സര്‍ക്കാറാണിത് ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍, അത് കേരളത്തില്‍ നിരോധിക്കേണ്ടിവരുമെന്ന് നടന്‍ ഹരീഷ് പേരടി. കലാഭവന്‍ മണിയുടെ സഹോദരനും, നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച സംഭവത്തിലാണ് ശക്തമായ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിട്ടിരിക്കുന്നത്.

Read Also :  നടന്നത് ജാതിവിവേചനം; കലാഭവൻ മണിയുടെ സഹോദരന്റെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദി സർക്കാർ: കെ.സുരേന്ദ്രൻ

ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍, അത് കേരളത്തില്‍ നിരോധിക്കേണ്ടിവരുമെന്നും, ദളിതനെ പൂജാരിയാക്കിയ ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും, സര്‍ക്കാരിനെ മനപൂര്‍വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവര്‍ത്തിയെ കാണാന്‍ പറ്റുകയുള്ളുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച രാമകൃഷ്ണന്‍ എത്രയും വേഗം തിരിച്ചുവരട്ടെയെന്നും ഹരീഷ് പേരടി കുറിച്ചു.

അമിത അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ചെന്ന നിലയില്‍ ഇന്നലെയാണ് രാമകൃഷ്ണനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നെങ്കിലും വിശദ പരിശോധനയില്‍ ഉറക്കഗുളികയാണെന്ന് തെളിയുകയായിരുന്നു. പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേരള സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി നിഷേധിച്ച അധികൃതര്‍ ഇദ്ദേഹത്തെ അധിക്ഷേപിച്ചെന്നാരോപിച്ചു വിവിധ സംഘടനകളുടെ സമരപരിപാടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാവമാണ് ഞങ്ങള്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രാമകൃഷണന്‍..മണി മരിച്ചതിനു ശേഷം ജീവിതം ഒരു പാട് പ്രതിസന്ധികള്‍ നിറഞ്ഞതാണ്…ശാസ്ത്രിയ നൃത്തത്തില്‍ ഡോക്ടേറേറ്റുള്ള ജീവിതം മുഴുവന്‍ നൃത്തത്തിനു വേണ്ടി സമ്മര്‍പ്പിച്ച ജീവിതം വഴിമുട്ടിയ ഈ മനുഷ്യനല്ലാതെ ആര്‍ക്കു വേദിയുണ്ടാക്കാനാണ് ഈ അക്കാദമി ..ദളിത് സമൂഹത്തില്‍ നിന്ന് ഒരാള്‍ മോഹിനിയാട്ടം ചെയ്താല്‍ തകര്‍ന്ന് വീഴുന്നതാണ് മോഹിനിയാട്ടമെങ്കില്‍ മോഹിനിയാട്ടം കേരളത്തില്‍ നിരോധിക്കേണ്ടിവരും…ദളിതനെ പൂജാരിയാക്കിയ ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്…ഈ സര്‍ക്കാറിനെ മനപ്പൂര്‍വ്വം നാണം കെടുത്താനുള്ള സമീപനമായിട്ടെ അക്കാദമിയുടെ ഈ പ്രവര്‍ത്തിയെ കാണാന്‍ പറ്റുകയുള്ളു…കണ്ണന്‍ എത്രയും പെട്ടന്ന് പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവതത്തിലേക്ക് തിരിച്ചു വരട്ടെ…ബാക്കി പിന്നെ …

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button