വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില പുറത്തുവിട്ടതിനേക്കാള്‍ മോശമെന്ന് വൈറ്റ്ഹൗസ്. പനിയും ഓക്സിജന്റെ അളവ് കുറയുന്നതുമാണ് വെല്ലുവിളിയാകുന്നത്. ഇന്നലെ രാവിലെ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. രക്തത്തിലെ ഓക്സിജന്‍ അളവ് കുറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം പതിവ് ശൈലിയില്‍ നടക്കുന്നുണ്ടെന്നും പനി കുറയുന്നതായും വൈറ്റ്ഹൗസ് ചീഫ് സ്റ്റാഫ് മാര്‍ക് മീഡൗസ് പറഞ്ഞു.
Read also: ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ഉപാധ്യക്ഷന്‍ അന്തരിച്ചു
വെള്ളിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ് ഹിക്സിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇരുവർക്കും പോസിറ്റീവായത്. തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ട്രംപ് തന്നെ നേരത്തേ അറിയിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിനേക്കാള്‍ ആരോഗ്യനില മെച്ചപ്പെട്ടു. ഇപ്പോള്‍ പനിയില്ല. എങ്കിലും അടുത്ത 48 മണിക്കൂര്‍ ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രംപിനെ ഇന്നലെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ട്രംപിന് ഉണ്ടായിരുന്നുള്ളൂ.
Post Your Comments