ലക്‌നൗ : തന്റെ ഓഫീസിൽ, ഒരു ടാബ്‌ലറ്റ് കംപ്യൂട്ടറിനു മുൻപിൽ ഇരുന്നുകൊണ്ട് ഹത്രാസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരം ദഹിപ്പിക്കുന്നത് കാണുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോഷ്യൽ മീഡിയിൽ ഇപ്പോൾ വ്യാപകമായി പ്രചിരിക്കുന്ന ഒരു ചിത്രമാണിത്. എന്നാൽ എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയിരിക്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് ഇത്തരത്തിൽ
വ്യാജ പ്രചരണം നടക്കുന്നത്.
പെൺകുട്ടിയുടെ മൃതദേഹം അർദ്ധരാത്രിയിൽ യു.പി പൊലീസ് രഹസ്യമായി ദഹിപ്പിക്കുന്നത് നോക്കിക്കാണുന്ന യോഗി’ എന്ന കുറിപ്പോടുകൂടിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ അൽപ്പം ശ്രദ്ധിച്ചു നോക്കിയാൽ തന്നെ ചിത്രം വ്യാജമാണെന്ന് മനസിലാക്കാൻ കഴിയും.
Received this ! Yogi watching the midnight secretive cremation of the rape victim ! What was he hiding ?? #YogiMustResign pic.twitter.com/Uq5d0fg3Cm
— G Singh (@GSingh36323193) October 3, 2020
കാരണം, ടാബ്‌ലറ്റ് കംപ്യൂറിന്റെ സ്‌ക്രീനിന് മുകളിലായി എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്ന പെൺകുട്ടിയുടെ കത്തുന്ന ചിതയുടെ ചിത്രത്തിന്റെ വലിപ്പം സ്‌ക്രീനിന് പാകമാകാത്ത തരത്തിലായാണ് ഉള്ളത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനുമായി, നാല് ദിവസങ്ങൾക്ക് മുൻപ്, വീഡിയോ കോൾ വഴി യോഗി സംസാരിക്കുന്നതിന്റെ ഫോട്ടോ ആണ് വാസ്തവത്തിൽ ഇത്.
Post Your Comments