Latest NewsIndiaNews

ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് താജ്മഹല്‍ നിര്‍മ്മിച്ചത്; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി നേതാവ് സംഗീത് സോം താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രസ്താവന. താജ്മഹൽ ആരാണ്, എന്തിനുവേണ്ടിയാണ് നിര്‍മ്മിച്ചത് എന്നത് പ്രസക്തമല്ല. ഇന്ത്യക്കാരായ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ടാണ് അത് നിര്‍മ്മിക്കപ്പെട്ടതെന്ന് ആദിത്യനാഥ് പറഞ്ഞു.

അതേസമയം അടുത്ത ആഴ്ച യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കും. ആദിത്യനാഥ് ഒക്ടോബര്‍ 26ന് ആഗ്രയിലെത്തും. അദ്ദേഹം താജ്മഹലും ആഗ്ര കോട്ടയും സന്ദര്‍ശിക്കും. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് അദിത്യനാഥ് സന്ദര്‍ശനം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സംസ്‌കാരത്തെ താജ്മഹല്‍ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് മുന്‍പ് പറഞ്ഞത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലിന്റെ പേര് ഉള്‍പ്പെടുത്താത്തതും വിവാദമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button