അലഹബാദ്: ആരോഗ്യമന്ത്രിയുടെ വീടിനു നേരെ ചീമുട്ടയേറ്. ഉത്തർപ്രദേശിൽ ബിആർഡി ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് രോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗിന്‍റെ വീടിനുനേരെ സമാജ്‌വാദി പാർട്ടി പ്രവർത്തകരാണ് ചീമുട്ടയും തക്കാളിയുമെറിഞ്ഞത്. ബിആർഡി ആശുപത്രിയിൽ എല്ലാ ഓഗസ്റ്റ് മാസത്തിലും നിരവധി കുട്ടികൾ മരിക്കാറുണ്ടെന്ന കഴിഞ്ഞ ദിവസത്തെ സിദ്ധാർഥ് നാഥ് സിംഗിന്‍റെ പ്രസ്താവന വൻ വിവാദങ്ങൾക്കാണ് വഴി തെളിച്ചത്. നിലവിൽ ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം 72 ആയി ഉയർന്നു.
Post Your Comments