Latest NewsIndiaInternational

ചൈനയുടെ സമ്മർദ്ദം, പാകിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഗില്‍ജിത് ബാല്‍ടിസ്താന്റെ സ്വയംഭരണാധികാരം എടുത്തുകളയാനൊരുങ്ങുന്നു

ഇസ്ലാമബാദ്: ചൈനീസ് സമ്മര്‍ദ്ദത്തിന് വഴങ്ങി പാകിസ്താന്‍. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഗില്‍ജിത് ബാല്‍ടിസ്താന്‍ പ്രദേശത്തിന്റെ സ്വയംഭരണാധികാരം എടുത്തുകളയാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയില്‍ സന്ദര്‍ശനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഗില്‍ജിത് ബാല്‍ടിസ്താന്‍ പ്രദേശത്തെ പാകിസ്താന്റ മറ്റൊരു പ്രവിശ്യയാക്കി മാറ്റാനാണ് തീരുമാനം.

പാക് അധീന കശ്മീരിന്റെയും ഗില്‍ജിത് ബാള്‍ട്ടിസ്താന്റെയും ചുമതലയുള്ള അലി അമിന്‍ ഗന്ദാപുര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. നിലവില്‍ ചൈനീസ് നിക്ഷേപം വലിയ തോതിലുള്ള പ്രദേശത്ത് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ഗില്‍ജിത്- ബാള്‍ടിസ്താനിലൂടെയാണ് കടന്നുപോകുന്നത്.

പദ്ധതിയ്‌ക്കെതിരെ പ്രാദേശിക എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാക് സര്‍ക്കാറിന് പൂര്‍ണ സ്വാതന്ത്ര്യം വേണമെന്ന ചൈനയുടെ സമ്മര്‍ദ്ദമാണ് ഗില്‍ജിത്- ബാള്‍ടിസ്താനെ പാക് പ്രവിശ്യയാക്കി മാറ്റുന്നതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

read also: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനു ശാരീരിക അവശത: കുടുംബാംഗങ്ങളുടെ കോവിഡ് പരിശോധന നടത്തും

എന്നാല്‍, ഗില്‍ജിത്- ബാള്‍ട്ടിസ്താന്‍ മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെകൂടി പരിഗണിച്ചു മാത്രമേ നിയമപരമായി നടപ്പാക്കാന്‍ പാകിസ്താന് കഴിയു.1949-ല്‍ ഒപ്പിട്ട കറാച്ചി എഗ്രിമെന്റ് പ്രകാരം കൊണ്ടുവന്ന ഫ്രോണ്ടിയര്‍ ക്രൈം റെഗുലേഷന്‍ പ്രകാരമായിരുന്നു പാകിസ്താന്‍ ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്.

എന്നാല്‍, പല വര്‍ഷങ്ങളിലായുണ്ടായ നിയമമാറ്റങ്ങള്‍ക്കൊടുവില്‍ 2018ല്‍ ഗില്‍ജിത് ബാള്‍ടിസ്താന്‍ ഓര്‍ഡര്‍ കൊണ്ടുവന്നു. 2019ല്‍ ഇത് വീണ്ടും പരിഷ്‌കരിച്ച്‌ വീണ്ടും പുതിയൊരു നിയമം കൊണ്ടുവരാന്‍ പാകിസ്താന്‍ ശ്രമിച്ചിരുന്നു. പ്രദേശത്തെ നിയമങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പമാണ് നിയമമാറ്റത്തിലൂടെ എടുത്തു കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button