ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാൻ സ്ഥിരം ഉന്നയിക്കുന്നതാണ് ചില സ്ഥലങ്ങളുടെ അവകാശവാദം. ഇന്ത്യ തങ്ങളുടെ ഭൂവിഭാഗം കയ്യടക്കാൻ ശ്രമിക്കുന്നു എന്ന നിരന്തര പ്രസ്താവന അന്താരാഷ്‌ട്ര തലത്തിൽ നടത്തുന്ന രാജ്യമാണ് പാകിസ്താൻ. എന്നാൽ ഇപ്പോൾ അധിനിവേശ കശ്മീരും ഗിൽജിത് ബാൾട്ടിസ്ഥാനും തങ്ങളുടേതല്ലാത്ത പ്രദേശങ്ങളാണെന്ന് പാകിസ്ഥാൻ ഔദ്യോഗികമായി അംഗീകരിക്കുകയാണ്.
ഒരു സർക്കാർ വകുപ്പ് തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചത് ഇമ്രാൻ ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ്.പാകിസ്താന്റെ വിവരസാങ്കേതിക വകുപ്പിന്റെ ഒരു നടപടിയാണ് എല്ലാ കള്ളവും പൊളിച്ചടുക്കുന്നത്. ഇന്ത്യ എക്കാലവും അവകാശവാദം ഉന്നയിക്കുന്ന പാക് അധിനിവേശ കശ്മീരും ഗിൽജിത്-ബാൾട്ടിസ്താൻ മേഖലയുമാണ് വീണ്ടും ചർച്ചയാകുന്നത്.
പാകിസ്താനിലെ വിവരസാങ്കേതിക വകുപ്പിന്റെ കീഴിലെ യൂണിവേഴ്‌സൽ സർവ്വീസ് ഫണ്ടെന്ന സ്ഥാപനത്തിനാണ് ഈ മേഖലയിലെ നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതി ലഭിക്കാതിരുന്നത്.പാകിസ്താന്റെ ഔദ്യോഗിക പ്രദേശമല്ലാത്തതിനാൽ അനുമതി നൽകാനാകില്ലെന്നും പാകിസ്താന്റെ ധനകാര്യവകുപ്പിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനത്തിൽ നിന്നോ വായ്പകൾ അതിനാൽ തന്നെ അനുവദിക്കാനാകില്ലെന്നുമാണ് രേഖാമൂലം അറിയിച്ചിട്ടുള്ളത്.
Post Your Comments