തിരുവനന്തപുരം: ഐഫോൺ വിവാദത്തിൽ പ്രതികരണവുമായി വിടി ബൽറാം ബൽറാം. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപ്പിടുത്തമുണ്ടായപ്പോൾ അതന്വേഷിക്കാനുള്ള ടീമിൽ ഉൾപ്പെടുത്തപ്പെട്ട ഹൈ ഇന്റഗ്രിറ്റിയുള്ള ഉദ്യോഗസ്ഥരുടെ കൂട്ടത്തിലെ ആദ്യ പേരുകാരനാണ് ഈ ഐഫോണും പിടിച്ചു നിൽക്കുന്ന ചേട്ടൻ. കോടിയേരി ബാലകൃഷ്ണൻ എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രി ആയിരിക്കുമ്പോഴും പേഴ്സണൽ സ്റ്റാഫ് ആയിരുന്നയാളാണ് ഇദ്ദേഹം. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ നേതാവെന്നും ബൽറാം ഫേസ്ബുക്കിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപ്പിടുത്തമുണ്ടായപ്പോൾ അതന്വേഷിക്കാനുള്ള ടീമിൽ ഉൾപ്പെടുത്തപ്പെട്ട High Integrity യുള്ള ഉദ്യോഗസ്ഥരുടെ കൂട്ടത്തിലെ ആദ്യ പേരുകാരനാണ് ഈ ഐഫോണും പിടിച്ചു നിൽക്കുന്ന ചേട്ടൻ. കോടിയേരി ബാലകൃഷ്ണൻ എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രി ആയിരിക്കുമ്പോഴും പേഴ്സണൽ സ്റ്റാഫ് ആയിരുന്നയാളാണ് ഇദ്ദേഹം. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ നേതാവ്.
തീപ്പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്നും ഫയലൊന്നും കത്തിപ്പോയില്ലെന്നും എല്ലാം ഭദ്രമാണെന്നും പിന്നീട് റിപ്പോർട്ടും വന്നു.
ഏതായാലും പ്രതിപക്ഷ നേതാവിനെതിരെ ഐഫോൺ വ്യാജ ആരോപണം സിപിഎം ഏറ്റെടുക്കില്ലെന്ന് ഇന്നലെ പാർട്ടി കമ്മിറ്റി കൂടി തീരുമാനിച്ചത് ചാനലുകൾക്ക് മുന്നിലവർ തള്ളിയിരുന്നത് പോലെ ധാർമ്മികത കൊണ്ടൊന്നും അല്ലെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി.
Post Your Comments