ബോളിവുഡിലെ താരപുത്രിമാരില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ് കിങ്ഖാന്‍ ഷാരുഖ് ഖാന്റെ പുത്രി സുഹാന. സോഷ്യല്‍ ലോകത്തും സുഹാന താരമാണ്. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലണ്ടനിലെ അര്‍ഡിങ്ലി കോളജിലെ വിദ്യാര്‍ഥിനി ആയിരിക്കുമ്പോള്‍ യൂണിവേഴ്സിറ്റിയിലെ നാടകങ്ങളില്‍ സുഹാന സജീവമായിരുന്നു. ‘ദ് ഗ്രേ പാര്‍ട് ഓഫ് ബ്ലൂ’ എന്ന പേരില്‍ ഒരു ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമിലും സുഹാന വേഷമിട്ടത് വൻ വാർത്തയായി മാറിയിരുന്നു.
എന്നാൽയഥാർഥത്തിൽ സോഷ്യല്‍ മീഡിയയില്‍ സുഹാനയ്ക്ക് പലപ്പോഴും നിറത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. കറുത്തതാണ്, സര്‍ജറി ചെയ്ത് നിറം മാറ്റണം തുടങ്ങിയ പല കമന്റുകളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സുഹാന തന്നെ തുറന്നു പറയുന്നത്. endcolourism എന്ന ഹാഷ്ടാഗില്‍ ഈ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം ഇത്തരക്കാര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് കിങ് ഖാന്റെ മകൾ സുഹാന.
https://www.instagram.com/p/CFugYlIHC-7/
അഞ്ചടി പൊക്കവും വെളുത്ത നിറവുമില്ലെങ്കില്‍ സുന്ദരി അല്ല എന്ന് നമ്മുടെ വിവാഹ വീടുകളില്‍ നിങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ബ്രൗണ്‍ നിറമുള്ളയാളാണ്, അതില്‍ വളരെ അധികം സന്തോഷവതിയാണ് , നിങ്ങളും സന്തോഷിക്കുക എന്നാണ് താരം കുറിച്ചിരിയ്ക്കുന്നത്.
https://www.instagram.com/p/CALEzYknceB/
Post Your Comments