ലക്‌നൗ: രാഹുല്‍ ഗാന്ധിയുടെ ഹാഥ്റസ് സന്ദര്‍ശനം വെറും രാഷ്ട്രീയമാണെന്ന് കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി രാഹുൽ ഗാന്ധി വീണ്ടും എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് അവരുടെ പരാമര്‍ശം. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഹാഥ്റസിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വെറും രാഷ്ട്രീയമാണെന്നും നീതിക്ക് വേണ്ടിയുള്ളതല്ലെന്നും സ്‌മൃതി ഇറാനി പറയുകയുണ്ടായി.
അതേസമയം, രാഹുല്‍ ഗാന്ധി ഇന്ന് ഉച്ചക്ക് ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് എം.പിമാരും ഇവരോടൊപ്പമുണ്ടാകും. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട ഇരുവരെയും യു.പി പൊലീസ് തടഞ്ഞിരുന്നു.
Post Your Comments