Beauty & StyleLife Style

മുഖം തിളങ്ങാൻ അരിപ്പൊടി കൊണ്ടൊരു ഫേസ് പാക്ക്

ആവിയിൽ വേവുന്ന പുട്ടും ഇടിയപ്പവും കറുമുറെ കൊറിക്കാനുള്ള മുറുക്കും അച്ചപ്പവും കുഴലപ്പവും ഉണ്ടാക്കാൻ മാത്രമല്ല അരിപ്പൊടി. ചർമസംരണത്തിനുള്ള പ്രകൃതിദത്ത കൂട്ടുകൂടിയാണിത്. ചർമത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ അരിപ്പൊടിക്കു കഴിയും. സൂര്യതാപവും ചർമത്തിലെ കറുത്ത പാടുകളുമകറ്റാൻ അരിപ്പൊടി കഴിഞ്ഞേയുള്ളൂ മറ്റെന്തും

അരിപ്പൊടിയിലടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവ സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. അതിനാല്‍ അരിപ്പൊടി കൊണ്ടൊരു കിടിലന്‍ ഫേസ് പാക്ക് തയ്യാറാക്കി മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്.

ഫേസ് പാക്ക് തയ്യാറാക്കുന്ന വിധം ഇങ്ങനെ…

അരിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍, അല്‍പം ഗ്രീന്‍ ടീ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

ഫേസ് പാക്കിന്റെ ഗുണങ്ങൾ ഇവയാണ്……….

ഒന്ന്…

പ്രകൃതിദത്തമായ ഒരു സൺസ്ക്രീൻ പോലെ ഈ മിശ്രിതം പ്രവർത്തിക്കും. ചർമ്മത്തിലെ കറുത്ത പാടുകൾ, പ്രായമേറുന്തോറും ചർമ്മത്തിനുണ്ടാകുന്ന ചുളിവുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഈ ഫേസ് പാക്ക് സഹായിക്കും.

രണ്ട്…

മുഖത്തിന് നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആഴ്ചയില്‍ മൂന്ന് ദിവസം ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് മുഖം തിളങ്ങാനും സഹായിക്കും.

മൂന്ന്…

പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ബ്ലാക്ക്‌ഹെഡ്‌സ്. ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കുക.

നാല്…

മുഖക്കുരു വന്നതിന്‍റെ പാടുകളെ ഇല്ലാതാക്കി ചര്‍മ്മം ക്ലീന്‍ ചെയ്യുന്നതിന് ഈ ഫേസ് പാക്ക് സഹായിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button