ചർമ്മത്തെ പോഷിപ്പിക്കുന്നതിനും, കോശജ്വലനത്തിനും രോഗശാന്തിയ്ക്കും സഹായിക്കുന്ന ഒന്നാണ് ബദാം. അതുകൊണ്ട് തന്നെ മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാനും ബദാം സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില ബദാം ഫേസ് പാക്കുകളെ പരിചയപ്പെടാം.
അരക്കപ്പ് ബദാം പേസ്റ്റും രണ്ട് ടീസ്പൂൺ വാഴപ്പഴം പേസ്റ്റും രണ്ട് ടീസ്പൺ റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. വരണ്ട ചർമ്മം അകറ്റാൻ മികച്ചൊരു പാക്കാണിത്.
അരക്കപ്പ് കടലമാവും രണ്ട് ടീസ്പൂൺ ബദാം പേസ്റ്റും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തിന് തിളക്കം ലഭിക്കാൻ ഈ പാക്ക് ഇടുന്നത് ഏറെ ഗുണം ചെയ്യും.
ഒരു പിടി ബദാം വെള്ളത്തിലിട്ട് വയ്ക്കുക. രണ്ട് മണിക്കൂറിന് ശേഷം രണ്ട് ടേബിൾസ്പൂൺ തേനും കുറച്ച് ഒരു ടീസ്പൂൺ പാലും ചേർത്ത് പേസ്റ്റാക്കി എടുക്കുക. ശേഷം ഈ സ്ക്രബ് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
Post Your Comments