തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, മാര്‍ക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, ഒടിപി യോ അപരിചിതര്‍ക്ക് ഇന്റര്‍നെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാര്‍ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ , സിം കാര്‍ഡോ കരസ്ഥമാക്കുകയോ, മറ്റു ശിക്ഷാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സൂക്ഷിക്കുക?? ഒരിക്കലും നിങ്ങളുടെ ഐഡൻറിറ്റി രേഖകളായ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടേഴ്‌സ് ഐ ഡി, ഡ്രൈവിംഗ് ലൈസൻസ്, മാർക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, OTP യോ അപരിചിതർക്ക് ഇന്റർനെറ്റ് വഴി കൈമാറാതിരിക്കുക. തട്ടിപ്പുകാർ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരിൽ ബാങ്ക് ലോണോ , സിം കാർഡോ കരസ്ഥമാക്കുകയോ, മറ്റു ശിക്ഷാർഹമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്തേക്കാം.
Post Your Comments