തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ നിന്ന് പ്രതിപക്ഷ നേതാവിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഐഫോണ്‍ സ്വീകരിച്ചതിലൂടെ രമേശ് ചെന്നിത്തല പ്രോട്ടോകോള്‍ ലംഘിച്ചു. പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ മന്ത്രി കെ. ടി. ജലീല്‍ രാജിവെക്കണമെങ്കില്‍ അത് ചെന്നിത്തലയ്ക്കും ബാധകമാണെന്നും കോടിയേരി പ്രസ്താവിച്ചു.പാരിതോഷികം സ്വീകരിച്ചുവെന്നാരോപിച്ച് കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട ചെന്നിത്തലയെ കോടിയേരി പരിഹസിച്ചു.
എന്നാൽ മകനിലേക്ക് അന്വേഷണം നീളുന്നതിന്റെ വേവലാതിയാണ് കോടിയേരിക്കെന്നായിരുന്നു രമേശ് ചെന്നിത്തല നല്‍കിയ മറുപടി. ആരോപണത്തിന് പിന്നിലെ സൂത്രധാരനെ മനസിലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫോണ്‍ കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച ചെന്നിത്തല, സന്തോഷ് ഈപ്പനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഐ ഫോണ്‍ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ഐഎംഇഐ നമ്പര്‍ പരിശോധിച്ച്, ആരാണ് ഇപ്പോള്‍ ഫോണുപയോഗിക്കുന്നതെന്ന് കണ്ടെത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments