
കൊച്ചി: കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 37,360 രൂപയാണ് വില. ഗ്രാമിന് 4,670 രൂപയും. ഇന്നലെയും ഇതേ വിലയായിരുന്നു. വെള്ളിയാഴ്ച പവന് 80 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയിൽ എത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ് വില.
24-ാം തിയതി സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,720 രൂപയായിരുന്നു വില. സെപ്തംബർ 15,16,21 ദിവസങ്ങളിലാണ് സ്വർണ വില സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും.
പ്രതിസന്ധിഘട്ടത്തിൽ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാൽ ദീര്‍ഘകാലാടിസ്ഥാനത്തിൽ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.
Post Your Comments