KeralaLatest NewsNewsBusiness

സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ; ഒരു പവന്റെ വിലയറിയാം

കൊ​ച്ചി: സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തിന്റെ അ​വ​സാ​ന നാ​ളി​ൽ 10 മാ​സ​ത്തെ കു​റ​ഞ്ഞ വി​ല​യി​ലേ​ക്ക്​​ സ്വ​ർ​ണം എത്തിയിരിക്കുന്നു. ബു​ധ​നാ​ഴ്​​ച ഗ്രാ​മി​ന്​ 4110 രൂ​പ​യും പ​വ​ന്​ 32,880 രൂ​പ​യു​മാ​യിരുന്നു. ചൊ​വ്വാ​ഴ്​​ച​യി​ലെ വി​ല​യി​ൽ ​നി​ന്ന്​ പ​വ​ന്​ 200 രൂ​പ​യാ​ണ്​ കുറഞ്ഞിരിക്കുന്നത്. 2020 മാ​ർ​ച്ച്​ 31ന്​ ​പ​വ​ന്​ 32,000 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്നു.

ലോ​ക്​​ഡൗ​ണി​ൽ അ​ക്കാ​ല​യ​ള​വി​ൽ വ്യാ​പാ​രം ന​ട​ന്നി​ല്ല. ക​ഴി​ഞ്ഞ മാ​ർ​ച്ച്​ അ​ഞ്ചി​ന്​ പ​വ​ൻ വി​ല 33,160 രൂ​പ​യാ​യ​താ​ണ്​ അ​ടു​ത്തി​ടെ സ്വ​ർ​ണം എ​ത്തി​യ കു​റ​ഞ്ഞ വി​ല. 2020 ആ​ഗ​സ്​​റ്റ്​​ ഏ​ഴി​ന് പ​വ​ൻ വി​ല 42,000 ആ​യി​രു​ന്ന​തി​ൽ​ നി​ന്ന്​ 9120 രൂ​പ ഇ​തു​വ​രെ കുറയുകയുണ്ടായി.

വ​രും നാ​ളു​ക​ളി​ൽ വി​ല​യി​ൽ വ​ലി​യ ഉ​യ​ർ​ച്ച, താ​ഴ്​​ച​ക​ളി​ല്ലാ​തെ പോ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന്​ വി​പ​ണി നി​രീ​ക്ഷ​ക​ർ പറയുകയുണ്ടായി. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ഔ​ണ്‍സി​ന് 2000 ഡോ​ള​റി​ന് മു​ക​ളി​ല്‍ വ​ന്ന​ത്​ ഏ​ക​ദേ​ശം 1710 ഡോ​ള​റാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ 50 ഡോ​ള​ര്‍ കൂ​ടി താ​ഴെ പോ​യേ​ക്കാം. അ​തി​ലും വ​ലി​യ വി​ല​ത്താ​ഴ്​​ച ഉ​ണ്ടാ​കി​ല്ല. ഏ​ക​ദേ​ശം 1400 ഡോ​ള​ര്‍ നി​ര​ക്കി​ലേ​ക്കോ മ​റ്റോ എ​ത്തി​യാ​ല്‍ ഉ​ല്‍പാ​ദ​ന​ത്തെ ബാ​ധി​ക്കും. കാ​ര​ണം ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് 1300 ഡോ​ള​റാ​യാ​ണ് ആ​ഗോ​ള​ത​ല​ത്തി​ലെ ക​ണ​ക്ക്.

1650 ഡോ​ള​റി​ന് താ​ഴേ​ക്ക് ആ​ഗോ​ള​വി​ല താ​ഴി​ല്ലെ​ന്ന​താ​ണ് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര വി​ല​ക്ക​നു​സ​രി​ച്ച്​ ഇ​ന്ത്യ​യി​ൽ പ​വ​ന് പ​ര​മാ​വ​ധി​ 32,000 രൂ​പ വ​രെ​യാ​യി കു​റ​യാ​മെ​ന്നാ​ണ്​ അ​നു​മാ​നം. ലോ​ക്​​ഡൗ​ൺ കാ​ല​ത്താ​ണ്​ സ്വ​ർ​ണ​വി​ല ഏ​റ്റ​വും കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button