ന്യൂഡൽഹി: ഹത്രാസ് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. യുപിയിൽ ഇത്തരത്തിലുള്ള ക്രൂരതകൾ പുതിയ സംഭവമല്ലെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
“യുപിയിൽ ഒരു സർക്കാർ സംവിധാനമുണ്ടോ? യോഗി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. ആൾക്കൂട്ട മർദനം, പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തൽ, അവർക്കെതിരെ കേസ് കൊടുക്കൽ തുടങ്ങിയ സംഭവങ്ങൾ നേരത്തേയുണ്ടായിരുന്നു. ഇത് പുതിയതല്ല, യുപിയിൽ പതിവാണ്” -ഗുലാം നബി ആസാദ് പറഞ്ഞു. പോലീസ് ഒരുഭാഗം മാത്രമാണെന്നും ഭരണകർത്താവിന്റെ മനോഭാവമാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കുവൈറ്റ് രാജാവിന് ആദരസൂചകമായി നാളെ ദേശീയ പതാക താഴ്ത്തിക്കെട്ടും
അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പെൺ കുട്ടിയുടെ കുടുംബത്തെ കാണാൻ യുപി പോലീസ് അനുമതി നൽകിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ, ലോക്സഭാ കക്ഷി നേതാവ് അധീരജ്ഞൻ ചൗധരി എന്നിവർ രാഹുലിനെ അനുഗമിക്കും.
Post Your Comments