ന്യൂഡൽഹി: കുവൈറ്റ് രാജാവ് ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജബേര്‍ അല്‍ സബയുടെ നിര്യാണത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി നാളെ ഇന്ത്യയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ദേശീയ പതാക താഴ്ത്തിക്കെട്ടും കൂടാതെ ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാളെ ദേശീയ പതാക താഴ്ത്തിക്കെട്ടും. ദുഖാചരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക പ്രവേശനം ഉണ്ടാകുന്നതല്ല.
കഴിഞ്ഞ മാസം (സെപ്തംബർ) 29 നാണ് കുവൈറ്റ് രാജാവ് ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കില്‍ വെച്ച് മരണം സംഭവിച്ചത്. കുവൈത്ത് ടെലവിഷന്‍ ആണ് മരണ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടത്. ജൂലായ് 18ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ ഓപ്പറേഷനു വിധേയനാക്കിയിരുന്നു. 23ന് അദ്ദേഹത്തെ ചികിത്സക്കായി അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലേക്ക് കൊണ്ടുവുകയായിരുന്നു.
Post Your Comments