COVID 19Latest NewsNews

നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരേ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയും കരുതലും കൈമോശം വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടത്തും കോവിഡ് സാഹചര്യത്തെ ജനങ്ങള്‍ ലാഘവത്തോടെ സമീപിക്കുന്നതാണ് കാണുന്നത്. ഈ പശ്ചാത്തലത്തില്‍ നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read also: ‘രാജ്യത്തെ ഏറ്റവും മികച്ച എൻ ജിഒ യായി രാഷ്ട്രീയ സേവാഭാരതി തെരഞ്ഞെടുക്കപ്പെട്ടു’ ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡിനെതിരേ മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനാല്‍ കൂടുതല്‍ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ വേണം. ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോവിഡ് എത്രകാലം നിലനില്‍ക്കുമെന്ന് അറിയാത്ത സാഹചര്യത്തില്‍ രോഗവ്യാപനത്തിന്‌ സാധ്യതയുള്ള പ്രദേശങ്ങള്‍ അടച്ചിടാന്‍ സാധിക്കില്ല. കോവിഡ് ബാധിതരെ കണ്ടെത്താന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. കടകളില്‍ പോകുമ്പോള്‍ ജനങ്ങള്‍ കൃത്യമായ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button