ലക്‌നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ശിപാർശ. ഇക്കാര്യം സംബന്ധിച്ച് യോഗി ഏജൻസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യു.പി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ ഇരയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഹത്രാസ് ജില്ലയിൽ ക്രൂരമായ പീഡനത്തിനിരയായി 19 വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ വിവാദം കനക്കവേയാണ് പുതിയ തീരുമാനം വന്നത്.
Post Your Comments