കൂറ്റന്‍ പനയുടെ മുകളില്‍ ഇരുന്ന് മുകള്‍ ഭാഗം മുറിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ കാഴ്ച കണ്ടാല്‍ അതി സാഹസികതയാണോ, അതോ ധൈര്യമാണോ എന്ന ചോദ്യം ഉയരാം.
മരത്തിന്‍റെ ചുവട്ടില്‍ നിന്ന് മരം മുറിക്കുന്നതിന് പകരം മരത്തിന്‍റെ ഏറ്റവും മുകളില്‍ ഇരുന്നുകൊണ്ട് മുറിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഉയരക്കൂടുതല്‍ കാരണം ഈ കവുങ്ങ് അങ്ങോട്ടുമിങ്ങോട്ടും ആടുന്നുമുണ്ട്. കവുങ്ങിന്റെ മുകള്‍ ഭാഗത്ത് ഒരു കൈ കൊണ്ട് പിടിച്ചിരുന്ന് മറു കൈകൊണ്ട് കട്ടറുപയോഗിച്ച് മുകള്‍ ഭാഗം മുറിച്ച് മാറ്റുകയാണ് അയാള്‍. മുറിഞ്ഞ് വീഴുന്നതിന്റെ ശക്തിയില്‍ കവുങ്ങിന്റെ ബാക്കിഭാഗം ശക്തമായി ആടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
So that’s how they cut tall Palm trees? Wtf?! ????? pic.twitter.com/tQbXBGxMXj
— Fred Schultz (@fred035schultz) September 24, 2020
മുന്‍ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം റെക്‌സ് ചാപ്മാന്‍ ആണ് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
Post Your Comments