തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട്. 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിര്‍ദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. കെ.ടി റമീസാണ് ഫൈസലിന്റെ പേര് വെളിപ്പെടുത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.
കൊച്ചിയില്‍ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്കിനെ കുറിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെമൊഴി കസ്റ്റംസിന് കിട്ടിയിരുന്നു. മിക്കവാറും കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്നുണ്ടാവുമെന്നാണ് കസ്റ്റംസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. നയതന്ത്ര ബാഗിലൂടെ എത്തിച്ച സ്വര്‍ണം
കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളില്‍ പ്രമുഖനാണ് പിടിയിലായ കാരാട്ട് ഫൈസല്‍. കൊടുവള്ളിയിലെ ലീഗ് കോട്ട തകര്‍ത്ത പിടിഎ റഹീമിന്‍റെ അടുത്ത അനുയായിയും ബന്ധുവും കൂടിയാണ്‌ഇദ്ദേഹം. കൊടുവള്ളി നഗരസഭയിലെ കൊടുവള്ളി ടൗണ്‍വാര്‍ഡിലെ കൗണ്‍സിലറാകും മുമ്ബേ നിരവധി സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ ഫൈസല്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ കോഴിക്കോട് നിന്നുമാണ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്.നേരത്തെ കേസുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. അതേസമയം, കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ കൊടുവള്ളിയിലെ സി.പി.എം. ഓഫീസിലേക്ക് മുസ്ലീം ലീഗ് മാര്‍ച്ച് നടത്തി.
read also: മണാലിയെയും ലേയെയും ബന്ധിപ്പിച്ചുള്ള അടല്‍ തുരങ്കപാത പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും
കാരാട്ട് ഫൈസല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണം, കാരാട്ട് റസാക്കിന് ഇതിലുള്ള പങ്ക് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ലീഗിന്റെ പ്രതിഷേധം. ഓഫീസിനു മുന്നിലെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
ബിനീഷ് കോടിയേരിയുടെയും എം.എല്‍.എമാരായ കാരാട്ട് റസാക്കിന്റെയും പി.ടി.എ. റഹീമിന്റെയും അടുത്ത അനുയായികളില്‍ ഒരാളാണ് കാരാട്ട് ഫൈസല്‍. ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തതിലൂടെ കാരാട്ട് റസാക്കും ബിനീഷ് കോടിയേരിയും ഈയൊരു ശൃംഖലയുടെ ഭാഗമാണെന്നും ലീഗ് ആരോപിച്ചു.
Post Your Comments