ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 85,376 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 53 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 52,73,201 പേരാണ് രോഗമുക്തി നേടിയത്.തുടര്‍ച്ചയായി രോഗമുക്തരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 83.53% ആയി വര്‍ധിച്ചിട്ടുണ്ട്.
Read Also : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ്
രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 14.90 ശതമാനം ആളുകള്‍ മാത്രമാണ് രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത്. പുതിയ കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തി രേഖപ്പെടുത്തുന്നതിനാല്‍ രോഗമുക്തരും ആക്ടീവ് കേസുകളും തമ്മിലുള്ള വ്യത്യാസവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
രോഗമുക്തി നേടിയവരില്‍ 77 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ രോഗമുക്തി നേടിയവര്‍ മഹാരാഷ്ട്രയിലാണ്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
Post Your Comments