Latest NewsIndiaNews

‘ഒരു പൊതുസേവകൻ തന്റെ ഔദ്യോഗിക കടമ നിർവഹിക്കുന്നതിനായി പ്രവർത്തിക്കുന്നത് എങ്ങനെ അഴിമതിയാകും’; നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കുമെതിരായ ക്രിമിനൽ കേസ് തള്ളി ഡൽഹി കോടതി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ,ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ നൽകിയ ക്രിമിനൽ കേസ് തള്ളി ഡൽഹി കോടതി . 2014 ലെ പൊതുതെരഞ്ഞെടുപ്പ് വേളയിൽ അഴിമതി നടത്തിയെന്നാരോപിച്ചാണ് ശ്രീകാന്ത് പ്രസാദ് എന്നയാൾ ഡൽഹി കോടതിയിൽ ഹർജി നൽകിയിരുന്നത്.  ക്രിമിനൽ അധികാരപരിധി  പ്രാവർത്തികമാക്കുന്നതിനായി ഒരു കഴമ്പും ഇല്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് കേസ് പരിഗണിച്ച റൂസ് അവന്യൂ ജില്ലാ കോടതിയിലെ പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാർ വ്യക്തമാക്കി.

2014 ലെ പൊതു തെരഞ്ഞെടുപ്പിനു മുൻപ് തെറ്റായ വാഗ്ദാനങ്ങൾ നൽകിയിരുന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത് . ഇന്ത്യയിലെ ഓരോ പൗരനും തന്റെ അക്കൗണ്ടിൽ 15 ലക്ഷം രൂപ ലഭിക്കുമെന്നു കരുതിയെന്നും , നൽകാതിരിക്കുന്നത് അഴിമതിയാണെന്നുമായിരുന്നു വാദം. വിവിധ സംഘടനകളുടെയും ബിപിസി‌എൽ പോലുള്ള സർക്കാർ കമ്പനികളുടെയും സ്വകാര്യവൽക്കരണത്തിലൂടെ പ്രധാനമന്ത്രി തന്നെ ഏൽപ്പിച്ച സർക്കാർ സ്വത്ത് ക്രിമിനൽ ദുരുപയോഗം ചെയ്തുവെന്നും എയർ ഇന്ത്യയെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവൽക്കരിക്കാനുള്ള കൂടുതൽ പദ്ധതികളുണ്ടെന്നുമായിരുന്നു രണ്ടാമത്തെ പരാതി. എന്നാൽ ഇത് നില നിൽക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി . മാത്രമല്ല ജനപ്രാതിനിധ്യ നിയമപ്രകാരം ഇത് ക്രിമിനൽ കുറ്റവുമല്ലെന്ന് കോടതി പ്രസ്താവിച്ചു.

ഒരു പൊതുസേവകൻ തന്റെ ഔദ്യോഗിക കടമ നിർവഹിക്കുന്നതിനായി പ്രവർത്തിക്കുമ്പോൾ അത് എങ്ങനെയാണ് അഴിമതിയാവുക . ഒരു കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുമ്പോൾ, ക്രിമിനൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 197 പ്രകാരം മുൻകൂർ അനുമതിയില്ലാതെ കോടതിക്ക് നടപടിയെടുക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button