Latest NewsIndiaNews

ഉത്തര്‍പ്രദേശില്‍ 14 കാരിയെ തലയ്ക്ക് ഇഷ്ടികകൊണ്ട് അടിച്ചുകൊന്നു, ബലാത്സംഗം നടന്നതായി സംശയം

ഭാദോഹി: 14 വയസുകാരിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഭാദോഹി ജില്ലയില്‍ ആണ് സംഭവം. പെണ്‍കുട്ടി തനിച്ച് വയലില്‍ പോയിരുന്നെന്നും വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് സഹോദരന്‍ കുട്ടിയെ അന്വേഷിച്ച് ചെന്നപ്പോള്‍ ആണ് മൃതദേഹം വയലില്‍ നിന്നും കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ തല ഇഷ്ടികകൊണ്ട് അടിച്ചുതകര്‍ത്തതായി പോലീസ് പറഞ്ഞു.

ഗോപിഗഞ്ച് പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ ചക്രരാരം തിവാരിപൂര്‍ ഗ്രാമത്തിലെ താമസക്കാരിയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ തല കല്ലുകൊണ്ട് അടിച്ചു തകര്‍ത്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് രാം ബദാന്‍ സിംഗ് പറഞ്ഞു.

ലൈംഗികാതിക്രമം നടന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ ബലാത്സംഗം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ധരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്താന്‍ ഗ്രാമത്തിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button